Skip to content

ചോദ്യം 1- എന്താണ് കൊന്ത ?

ഇംഗ്ലീഷില് Rosary എന്ന് അറിയപ്പെടുന്ന
കൊന്തയുടെ അര്ഥം ' garland of
roses' ( റോസാപ്പൂക്കള് കൊണ്ടുള്ള മാല) എന്നാണ്.
59 മണികള് ( 6 വലിയ മണികളും 53 ചെറിയ മണികളും
അഥവാ മുത്തുകളും) കൊരുത്ത ഒരു മാലയില്
യേശുവിന്റെ ക്രൂശിത രൂപം ഉള്ക്കൊള്ളിച്ചി
രിക്കുന്നു. ചെറിയ മണികള് പത്തു വീതവും അവയെ
വേര്തിരിച്ചു കൊണ്ട് ഓരോ വലിയമണികള്, മൂന്നു
ചെറിയ മണി ള് അതിനു മുന്പും പിന്പും ഓരോ
വലിയമണികള്. (ചിത്രം കാണുക.). ഇതാണ്
കത്തോലിക്കരുടെ കഴുത്തിലും ബ.
അച്ചന്മാരുടെയും കന്യാസ്ത്രിമാരുടെയും
സഭാവസ്ത്രങ്ങളുട
െ ഭാഗമായോ അല്ലാതെയോ കാണപ്പെടുന്നതും
ഉപയോഗിക്കുന്നതും . റോസരി അല്ലെങ്കില് ജപമാല
അഥവാ 53 മണി ജപം എന്ന പ്രാര്ഥന ചൊല്ലാന് ഈ
'മാല' ഉപയോഗിക്കുന്നു. നിശ്ചിത എണ്ണം
പ്രാര്ഥനകള് ആവര്തിക്കെണ്ടതിനാല് അവ
എണ്ണുന്നതിനു ഈ മാലയിലെ മുത്തുകള് അഥവാ
മണികള് പ്രയോജനപ്പെടുന്നു.
ഇനി, കൊന്ത എന്ന പ്രാര്ഥന. ഇത്,
യേശുക്രിസ്തുവിന്റെ രക്ഷാകര ചരിത്രം -
ഗബ്രിയേല് മാലാഖ മറിയത്തെ മംഗള വാര്ത്ത
അറിയിക്കുന്നത് മുതല് യേശുവിന്റെ ജനനം,
ബാല്യം, പരസ്യ ജീവിതം, സുവിശേഷ പ്രഘോഷണം,
അത്ഭുതങ്ങളും അടയാളങ്ങളും, കുരിശുമരണം,
ഉയിര്പ്പ്, സ്വര്ഗാരോഹണം, പന്തക്കുസ്താ
അനുഭവം, പരിശുദ്ധ അമ്മയുടെ സ്വര്ഗാരോപണം,
സ്വര്ഗ്ഗ പ്രാപ്തിയും കിരീടധാരണവും വരെയുള്ള
സംഭവങ്ങളെ ക്രമത്തില് ധ്യാനിക്കുന്നതാണ് ഈ
പ്രാര്ഥന. ഇത്, യേശുവിനോടും പിതാവായ
ദൈവത്തോടും ദൈവമാതാവായ കന്യകാ മറിയത്തോട്
ചേര്ന്നു, മറിയം വഴിയായി നടത്തുന്ന ഒരു പ്രാര്ഥന
ആണ്.

ചോദ്യം 2-എന്താണ് കൊന്ത ?

യേശുവിലെക്ക് നമ്മെ വളരെ പ്പെട്ടെന്നു
അടുപ്പിക്കുവാന്, അവിടുന്ന് നേടിതന്ന രക്ഷയുടെ
സംഭവങ്ങള് ധ്യാനിക്കുവാന്, ദൈവത്തോട്
കൂടുതല് നന്ദി യുള്ളവരാകുവാന്, മനസ്സിന്റെയും
ശരീരത്തിന്റെയും സമയത്തിന്റെയും സമര്പ്പണം
ഇവിടെ നടക്കുന്നത് കൊണ്ട്, പൂര്നാത്മാവോടും
പൂര്ണ മനസ്സോടും സര്വ ശക്തിയോടും ദൈവത്തെ
മഹത്വപ്പെടുത്താന് ഈ പ്രാര്ഥന
സഹായിക്കുന്നു. രണ്ടോ മൂന്നോ പേര് എന്റെ
നാമത്തില് ഒന്നിച്ചു കൂടുമ്പോള് അവരുടെ
മദ്ധ്യേ ഞാന് ഉണ്ടായിരിക്കും എന്നരുളിയ ദിവ്യ
നാഥന്റെ വാക്കുകള് ഈ പ്രാര്ഥന ഒറ്റയ്ക്ക്
ചൊല്ലുമ്പോള് പോലും നിരവേരുന്നു,
യേശുവിന്റെ സാന്നിധ്യം അനുഭവവേദ്യം
ആകുന്നു. കാരണം, ഇത് ചൊല്ലുന്ന ആള് തനിച്ചല്ല.
യേശുവിന്റെ അമ്മയും ഒപ്പം ഉണ്ട്. മറിയം ഉള്ളിടത്
പരിശുദ്ധാത്മാവ് വസിക്കുന്നു, പുത്രനെ
കാണുന്നവന് പിതാവിനെ കാണുന്നു എന്ന
വചനമാനുസരിച്ചു പിതാവായ ദൈവവും ഈ
പ്രാര്ഥനചൊല്ലുമ്പോള് സന്നിഹിതനാവുന്നു.
അതുകൊണ്ട് തികച്ചും വചനാധിഷ്ടിതമാണ് ഈ
പ്രാര്ഥന. 'നിങ്ങള് പ്രാര്ധിക്കുമ്പോള്
അതിഭാഷണം ചെയ്യരുത്' എന്ന വചനം ഈ പ്രാര്ഥന
പാലിക്കുന്നു. പ്രാര്ധിക്കുമ്പോള് ശിശുക്കളെ
പോലെ നിഷ്കളങ്കരായി പ്രാര്ധിക്കുവാന് ജപമാല
ഉപകരിക്കുന്നു. അത് കൊണ്ട് തന്നെ ദൈവ
സന്നിധിയില് വളരെ സ്വീകാര്യമായ ഒരു പ്രാര്ഥന
ആയി തീരുന്നു ജപമാല. പെന്തിക്കോസ്തുകാര്
ചെയ്യുന്നത് പോലെ സ്വയം പ്രേരിത പ്രാര്ഥനകള്
ചൊല്ലാനും അത് തുടര്ച്ചയായി ജനമധ്യത്തില്
അപ്പപ്പോള് ഉണ്ടാക്കി ചൊല്ലുവാനുo
തലച്ചോറും ബുദ്ധിയും പ്രവര്ത്തിക്കേണ
്ടിയിരിക്കുന്നു. മനുഷ്യന്റെ ബുദ്ധിയും
ആലോചനകളും പുറപ്പെടുവിക്കുന്ന അതിഭാഷണം
അല്ല ദൈവത്തിനു വേണ്ടത്. അതിനു
എല്ലാവര്ക്കും കഴിവുണ്ടാകനമെന്നും ഇല്ല.
കഴിവില്ലാതവനും ദൈവ സന്നിധിയില്
പ്രാര്ധിക്കാന് ഉതകുന്നു, ഈ അത്ഭുതജപമാല.
ദാവീദ് രാജാവ് എഴുതിയ സങ്കീര്ത്തനങ്ങള് പോലെ,
പുതിയ നിയമ കാല സങ്കീര്ത്തനം എന്ന്
വേണമെങ്കില് ജപമാലയെ ഉപമിക്കാം. മനോഹരമായ
ഒരു ഗദ്യ കവിത. അച്ചടിച്ച പ്രാര്ഥനകള്
വിലക്കുന്ന ചില സമൂഹങ്ങള് ഉണ്ട്. ഇത് തികച്ചും
തെറ്റായ വിശ്വാസത്തില് നിന്നും
ഉടലെടുത്തതാണ്. കാരണം, ബൈബിള്
അച്ചടിച്ചതാണ്, ദൈവത്തെ മഹത്വപ്പെടുത്തുന്ന
പാട്ടുകള് അച്ചടിച്ചതാണ്.. ഈ ജപമാല ദൈവ
മഹത്വത്തിനായി ഗായകരല്ലാത്ത, സംഗീതം
അറിയാത്ത, സ്വയം പ്രേരിത പ്രാര്ഥന അപ്പപ്പോള്
ഉണ്ടാക്കി അതിഭാഷണം ചെയ്യാന് കഴിവില്ലാത്ത
സാധാരണ ജനത്തിനായി ചിട്ടപ്പെടുത്തിയ ഒരു ഗദ്യ
രൂപത്തിലുള്ള സ്തുതി ഗീതമാണ്. പണ്ഡിതനും
പാമരനും ഒരുപോലെ യേശുവിന്റെ രക്ഷാകര ചരിത്രം
ധ്യാനിക്കാനും ആത്മീയതയില് വളരുവാനും
ഉതകുന്ന പ്രാര്ഥന യാണ് കൊന്ത.
ഇനി കൊന്ത, എന്തല്ലാ എന്നുകൂടി പറഞ്ഞാലേ ഈ
ഉത്തരം പൂര്ണമാവുകയുള്ളൂ. ഇത് മാതാവിനോടുള്ള
ഒരു പ്രാര്ഥന അല്ലാ. മാതാവിനെ ആരാധിക്കുന്ന
ഒന്നും ഈ പ്രാര്ഥനയില് ഇല്ല. മാതാവിനെ
കത്തോലിക്കര് ആരാധിക്കാറില്ല. മാതാവിനോട്
കത്തോലിക്കര് പ്രാര്ധിക്കാറില്ല. (പക്ഷെ, ചിലര്
അറിവില്ലാതെ മാതാവിനോട് പ്രാര്ഥിച്ചു,
മാതാവിനോടുള്ള പ്രാര്ഥന എന്നൊക്കെ
പറയാറുണ്ട്) യേശുവിനോട് പ്രാര്ധിക്കുമ്പോള്,
മാതാവിനോട് ചേര്ന്നു, മാതാവിന്റെ കൂടെ
പ്രാര്ധിക്കാറുണ്ട്. മാതാവിനോട് പ്രാര്ഥനാ
സഹായം ആവശ്യപ്പെടാറുണ്ട്. ചുരുക്കിപ്പറഞ്ഞ
ാല്, മാതാവ് കത്തോലിക്കര്ക്ക് ഒരു നല്ല
'പാസ്റ്റര്' പോലെ ആണ് എന്ന് വേണമെങ്കില്
പറയാം.. ( തെറ്റിധരിക്കരുത്, ഇപ്പോഴുള്ള പല
പെന്തിക്കോസ്ത് പാസ്റ്റര്മാരെപ്പോലെ അല്ല,
പ്രാര്ഥന യുടെ കാര്യത്തില് മാത്രം. ) ഈ
"പാസ്റ്ററോ”ടു കത്തോലിക്കര് ' ഞങ്ങള്ക്ക്
വേണ്ടി പ്രാര്ധിക്കനമേ" എന്ന്
അപേക്ഷിക്കുന്നു. അത് കൊണ്ട്, എല്ലാ
സഹോദരങ്ങളും വളരെ വ്യക്തമായി മനസിലാക്കുക,
പരിശുദ്ധ ദൈവ മാതാവിന്റെ ജപമാല
എന്നറിയപ്പെടുന്ന പ്രാര്ഥന, മറിയത്തോടുള്ള
പ്രാര്ഥന അല്ല, മറിയത്തോടൊപ്പം,
സ്വര്ഗ്ഗസ്ഥനായ പിതാവിനോടാണ്
പ്രാര്ഥിക്കുന്നത്. തുടക്കം തന്നെ, "
അളവില്ലാത്ത സകല നന്മ സ്വരൂപിയായ സര്വേശ്വരാ,
കര്ത്താവേ...." എന്നാണു.